നിയമം ലംഘിച്ച് വയൽ നികത്തുന്നതിനെ എതിർത്ത കർഷകർക്കെതിരെ ആന്റണി പെരുമ്പാവൂരിന്റെ പ്രതികാരനടപടി. തങ്ങളുടെ കൃഷിയിടത്തിൽ വെള്ളം ലഭിക്കാതിരിക്കാൻ ആന്റണി പെരുമ്പാവൂർ കനാൽ മണ്ണിട്ട് നികത്തി പ്രതികാരം ചെയ്തെന്നാണ് കർഷകർ ആരോപിക്കുന്നത്. ആന്റണി പെരുമ്പാവൂരിനെതിരായ ആരോപണങ്ങൾ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്ത മാതൃഭൂമി തന്നെയാണ് ഈ വാർത്തയും പ്രസിദ്ധീകരിച്ചിരിക്കുന്നത്.